actor Aamir Khan's daughter Ira Khan gets married
മുംബൈ: ബോളിവുഡ് നടന് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന് വിവാഹിതയായി. സുഹൃത്തും സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറുമായ നൂപുര്‍ ഷിഖാരെയാണ് വരന്.
മുംബയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.
ആമിര്‍ ഖാന്റെയും ആദ്യ ഭാര്യ റീന ദത്തയുടെ മകളാണ് ഇറ. ജുനൈദ് ഖാന് എന്നൊരു മകന് കൂടി ഇവര്‍ക്കുണ്ട്. ആമിര്‍ ഖാന്റെ രണ്ടാം ഭാര്യ കിരണ്‍ റാവുവും കുടുംബവും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ബോളിവുഡിലെ പ്രശസ്തനായ ഫിറ്റ്നസ് ട്രെയിനറാണ് വരന് നൂപുര്‍ ഷിഖാരെ. മാനസികാരോഗ്യത്തിന് പിന്തുണ നല്കുന്ന സംഘടനയുടെ സ്ഥാപകയും സി.ഇ.ഒയുമാണ് ഇറ ഖാന്.
Keywords: AAmir Khan, Daughter, Marriage, Ira Khan, Nupur Shikhare
COMMENTS