Actress Swasika Vijay to marry actor & model Prem Jacob on January 26th
കൊച്ചി: നടി സ്വാസിക വിജയ് വിഹാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം ജേക്കബ്. ഇരുവരുടെയും പ്രണയ വിവാഹമാണ്. ജനുവരി 26 ന് തിരുവനന്തപുരത്തുവച്ചാണ് വിവാഹം. 27 ന് കൊച്ചിയില്‍ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
മനം പോലെ മംഗല്യം എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടുകളിലും ഇരുവരും ഒന്നിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ സ്വദേശിനിയായ സ്വാസികയുടെ യഥാര്‍ത്ഥ പേര് പൂജ വിജയ് എന്നാണ്.
2009 ല്‍ വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
നിരവധി സീരിയലുകളുടെയും ടെലിവിഷന്‍ ഷോകളുടെയും ഭാഗമായി. കട്ടപ്പനയിലെ ഋത്വിക് റോഷന്, പ്രഭുവിന്റെ മക്കള്‍, ചതുരം, പൊറിഞ്ചു മറിയം ജോസ്, വാസന്തി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ഇതില്‍ വാസന്തിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
ഷൈന്‍ ടോം ചാക്കോ നായകനായ വിവേകാനന്ദന് വൈറലാണ് ആണ് ഇനി സ്വാസികയുടെ പുറത്തിറങ്ങാനുള്ള ചിത്രം. സ്വാസിക പ്രധാന വേഷം കൈകാര്യം ചെയ്ത സീത എന്ന സീരിയല്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Keywords: Swasika Vijay, Prem Jacob, Marriage, January 26th
COMMENTS