ആലപ്പുഴ : പിണറായി സര്‍ക്കാര്‍ നടത്തുന്ന നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയ...
ആലപ്പുഴ : പിണറായി സര്‍ക്കാര്‍ നടത്തുന്ന നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്. മര്‍ദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസ് നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടി. ആലപ്പുഴ സൗത്ത് പൊലീസിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസിനെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവല്‍ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും പൊലീസും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലുകയായിരുന്നു.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അനില്‍ കല്ലിയൂരിനും സന്ദീപിനുമെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഇവര്‍ കോടതിയേ സമീപിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കേയാണ് ഇരുവരും മര്‍ദ്ദിച്ചതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
തന്റെ സുരക്ഷാ ചുമതലയുള്ള ഗണ്‍മാന്‍ തന്റെ ജീവന്‍ രക്ഷിക്കാന്‍ എന്തും ചെയ്യുമെന്നായിരുന്നു സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. അക്രമത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാനും രംഗത്തെത്തിയിരുന്നു. മാന്യമല്ലാത്ത സമരം നടത്തിയാല്‍ അടി കിട്ടുമെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. അടി കിട്ടിയാലേ നേതാവാകാന്‍ കഴിയൂ. ഞങ്ങള്‍ക്കും അടി കിട്ടിയിട്ടുണ്ട്. അടി കൊടുക്കാനാണ് പൊലീസുള്ളതെന്നും സജി ചെറിയാന്‍ മാധ്യങ്ങളോടു പറഞ്ഞിരുന്നു.
Key words : Youth Congress, Beaten up, Gunman, Court, Case, Navakerala Yathra
COMMENTS