ന്യൂഡല്‍ഹി: തന്നെ കൊല്ലാനുള്ള ഗൂഢാലോചന പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ 13നോ അതിനുമുമ്പോ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഖാലിസ്ഥ...
ന്യൂഡല്‍ഹി: തന്നെ കൊല്ലാനുള്ള ഗൂഢാലോചന പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ 13നോ അതിനുമുമ്പോ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഖാലിസ്ഥാനി ഭീകരന് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ പറയുന്ന വീഡിയോ പുറത്തുവിട്ടു.
ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നതും, ഇന്ത്യന്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നതുമായ യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്ജെ) മേധാവിയാണ് പന്നൂന്‍.2001ല്‍ പാര്‍ലമെന്റ് ഭീകരര്‍ ആക്രമിച്ചതിനാല്‍ ഡിസംബര്‍ 13ന് പ്രാധാന്യമുണ്ട്. 2001 ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സല് ഗുരുവിന്റെ 'ഡല്‍ഹി ബനേഗാ ഖലിസ്ഥാന്‍' എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച വീഡിയോയില്‍, തന്നെ കൊല്ലാനുള്ള ഇന്ത്യന്‍ ഏജന്‍സികളുടെ ഗൂഢാലോചന പരാജയപ്പെട്ടെന്നും ഡിസംബര്‍ 13നോ അതിനുമുമ്പോ പാര്‍ലമെന്റ് ആക്രമിച്ച് പ്രതികരിക്കുമെന്നും പന്നൂന്‍ പറഞ്ഞു.
Key words: Khalistan, Parliament, Threat
COMMENTS