കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ ഇന്നലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും അച്ഛനും എന്ന് അവകാശപ്പെടുന്ന രണ്ടുപേ...
കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ ഇന്നലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും അച്ഛനും എന്ന് അവകാശപ്പെടുന്ന രണ്ടുപേര്‍ കസ്റ്റഡിയില്‍. എളമക്കര പൊലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കാല്‍മുട്ടുകൊണ്ട് തലയ്ക്കടിച്ച് യുവാവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. മരിച്ചെന്ന് ഉറപ്പിക്കാന്‍ കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചെന്നും വിവരം.
കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.
ഈ മാസം ഒന്നാം തീയതിയാണ് അശ്വതിയും ഷാനിഫും കുഞ്ഞുമായി എത്തി ലോഡ്ജില്‍ മുറിയെടുത്തത്. എരമല്ലൂര്‍, കണ്ണൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലുള്ളവര്‍.
അതേസമയം, കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാന്‍ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചുവെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. കൃത്യത്തില്‍ അമ്മ അശ്വതിക്കും പങ്കെന്ന നിഗമനത്തിലാണ് പൊലീസ്. താന്‍ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതിയുടെ മൊഴി.
Key words: Baby, Death, Murder, Arrest
COMMENTS