സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളുണര്‍ത്തി ഒരു ക്രിസ്തുമസ് ദിനം കൂടി എത്തി. കാലിത്തൊഴുത്തില്‍ എളിമയുടെ പ്രതീകമായി ജന്മമെടുത്ത ഉണ്ണീ...
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളുണര്‍ത്തി ഒരു ക്രിസ്തുമസ് ദിനം കൂടി എത്തി. കാലിത്തൊഴുത്തില്‍ എളിമയുടെ പ്രതീകമായി ജന്മമെടുത്ത ഉണ്ണീശോയെ മനസാവഹിച്ച് കടന്നുപോകുന്ന ഈ ദിനത്തിന്റെ ഇനിയുള്ള മണിക്കൂറുകള്‍ ആഘോഷത്തിന്റേതാണ്. കേക്കു മുറിച്ചും വൈന്‍ നുണഞ്ഞും പ്രാദേശികമായ ഭക്ഷണങ്ങളുടെ രുചി വൈവിധ്യവും നിറയുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്.
ലോകമെങ്ങുമുള്ള പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ തുടരുന്നു. ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു. ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും ബിജെപി നേതാക്കള്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിജെപി നേതാവ് വി വി രാജേഷ് തിരുവനന്തപുരം പാളയം പള്ളയിലെത്തി ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തു. അതേസമയം കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പാളയം പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കാളിയായി.
2019 ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരിക്ക് നാലുവര്‍ഷങ്ങള്‍ക്കിപ്പുറവും ആശങ്കയൊഴിയാതെയാണ് ലോകരാജ്യങ്ങള്‍ മറ്റൊരു ക്രിസ്തുമസ് കാലത്തേക്ക് ചുവടുവയ്ക്കുന്നത്. കോവിഡിന്റെ ഉപവകഭേദമായ ജെ.എന്‍1 ന്റെ പിടിയിലേക്ക് ലോകം വഴുതി വീഴുന്ന കാഴ്ചയിലേക്കാണ് ഈ ക്രിസ്തുമസ് കാലം മിഴി തുറക്കുന്നത്. ശൈത്യകാലം വൈറസ് പെരുകാനുള്ള കാരണമായി ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ആഘോഷങ്ങള്‍ക്കായി ഒത്തു ചേരുന്ന നമുക്ക് കരുതലോടെ നീങ്ങാം.
Key words: Christmas
COMMENTS