Tamil actor Vijayakanth passed away
ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കുറച്ചുനാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കിയിരുന്നു. ഇന്നു രാവിലെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
തമിഴ് സിനിമയ്ക്ക് എണ്‍പതുകളിലും തൊണ്ണൂറുകളിലും നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച നടനാണ് വിജയകാന്ത്. 1979 ല്‍ ഇനിക്കും ഇളമൈ എന്ന ചിത്രത്തില്‍ വില്ലനായാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.
തുടര്‍ന്ന് നിരവധി സിനിമകളില്‍ നായകനായി. സട്ടം ഒരു ഇരുട്ടറൈ, സിവപ്പു മല്ലി, ജാതിക്കൊരു നീതി, കൂലിക്കാരന്, ഊമൈ വിഴിഗര്, നിനൈവേ ഒരു സംഗീതം, സിന്ദൂരപ്പൂവേ, ക്യാപ്റ്റന്‍ പ്രഭാകര്‍, ചിന്ന ഗൗണ്ടര്‍, സേതുപതി ഐ.എ.എസ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.
Keywords: Vijayakanth, DMDK leader, Passed away
COMMENTS