കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സ്വപ്‌ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. വ...
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സ്വപ്‌ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.
വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എംവി ഗോവിന്ദനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് വിശദാംശങ്ങള്‍ നല്‍കാന്‍ സ്വപ്‌ന എത്തിയത്. സ്വപ്‌ന സുരേഷ് കണ്ണൂരിലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.
സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് നല്‍കിയ കേസിലാണ് ഹാജരായത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ളയെ വിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചതായും ഇതിനായി എം വി ഗോവിന്ദന്‍ 30 കോടി വാഗ്ദാനം ചെയ്‌തെന്നുമായിരുന്നു സ്വപ്‌നയുടെ ആരോപണം. ഇതിനെതിരെയാണ് ഗൂഢാലോചന, അപകീര്‍ത്തി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ എം വി ഗോവിന്ദന്‍ ഹര്‍ജി നല്‍കിയത്.
COMMENTS