ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചുള്ള കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക...
ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചുള്ള കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക്. ജനുവരി ആറിന് യുപി കോടതിയില്‍ ഹാജരാകാനാണ് സമന്‍സില്‍ പറയുന്നത്.
ഡിസംബര്‍ 16ന് ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് നാലിന് ഫയല്‍ ചെയ്ത കേസിലാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്.
കേസില്‍ സുല്‍ത്താന്‍പൂരിലെ എംപി-എംഎല്‍എ കോടതി ഡിസംബര്‍ 16ന് രാഹുലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരായില്ലെന്ന് മിശ്രയുടെ അഭിഭാഷകന് സന്തോഷ് പാണ്ഡെ പറഞ്ഞു.
Key words: Summons, Rahul Gandhi
COMMENTS