Sonia Gandhi about suspension of MPs
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച യാതൊരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ സോണിയ രംഗത്തെത്തിയത്.
പാര്‍ലമെന്റിന്റെ അന്തസിനെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായി ശബ്ദിക്കുമെന്നും സോണിയ വ്യക്തമാക്കി. മോദി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയാണെന്നു പറഞ്ഞ സോണിയ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാതെ പുറത്ത് മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തുന്ന പ്രധാനമന്ത്രിക്ക് ജനങ്ങളോട് പ്രതിബദ്ധത ഇല്ലെന്നും ആവര്‍ത്തിച്ചു.
പാര്‍ലമെന്റില്‍ നടന്നത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നും ഇതില്‍ പ്രധാനമന്ത്രിയും അമിത് ഷായും പ്രസ്താവന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെടുകയെന്നത് പ്രതിപക്ഷത്തിന്റെ ചുമതലയാണെന്നും അതിനാണ് എം.പിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.
Keywords: Sonia Gandhi, Parliament, Suspension, MPs
COMMENTS