ഇടുക്കി: ഇടുക്കി മൂലമറ്റം ചേറാടിയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി. പീലിയാനിക്കല്‍ കുമാരനും ഭാര്യ തങ്കമ്മയുമാണ് കൊല്ലപ്പെട്ടത്...
ഇടുക്കി: ഇടുക്കി മൂലമറ്റം ചേറാടിയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി. പീലിയാനിക്കല്‍ കുമാരനും ഭാര്യ തങ്കമ്മയുമാണ് കൊല്ലപ്പെട്ടത്. മകന്‍ അജേഷ് ആണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. കുമാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അമ്മയെ ഇടുക്കി ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുമളിയില്‍ ഭാര്യ വീട്ടിലായിരുന്ന അജേഷ് രണ്ടുദിവസം മുമ്പാണ് വീട്ടിലെത്തിയത്.
മരിച്ച കുമാരന്റെ സഹോദരങ്ങള്‍ അയല്‍വക്കത്ത് തന്നെയാണ് താമസിക്കുന്നത്.
ആരെയും പുറത്തു കാണാത്തതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് വെട്ടേറ്റു കിടക്കുന്ന കുമാരനെയും തങ്കമ്മയെയും കണ്ടെത്തിയത്. മകന്‍ അജേഷിനായി പോലീസ് അന്വേഷണം നടത്തുന്നു.
Key words: Murder, Moolamattom
COMMENTS