തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജില്‍ ചെയര്മാന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എസ്എഫ്ഐയുടെ അനിരുദ്ധന് വിജയിച്ചു. ആദ്യം കെ.എസ്.യുവും പിന്നീട് എസ്...
തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജില്‍ ചെയര്മാന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എസ്എഫ്ഐയുടെ അനിരുദ്ധന് വിജയിച്ചു. ആദ്യം കെ.എസ്.യുവും പിന്നീട് എസ്.എഫ്.ഐയും വിജയിച്ച സാഹചര്യത്തില്‍ കോടതികയറിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. കോടതി നിര്‍ദ്ദേശ പ്രകാരം ഇന്ന് നടത്തിയ റീ കൗണ്ടിംഗിലാണ് അനിരുദ്ധന് മൂന്ന് വോട്ടുകള്‍ക്ക് വിജയിച്ചത്.
കെഎസ്യു ചെയര്മാന് സ്ഥാനാര്‍ത്ഥി എസ്. ശ്രീക്കുട്ടന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇന്ന് വീണ്ടും വോട്ടെണ്ണിയത്. രാവിലെ ഒന്‍പതിന് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ ആയിരുന്നു വോട്ടെണ്ണല്‍.
വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തി. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ് യു കോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപകാതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു തെരഞ്ഞെടുപ്പ്.
Key words: Kerala Varma, Thrissur, SFI
COMMENTS