ആലുവ : രാഷ്ട്രപിതാവിനെ വിദ്യാര്‍ത്ഥി നേതാവ് അപമാനിച്ചെന്ന് പരാതി. ആലുവ ചൂണ്ടി ഭാരത് മാതാ ലോ കോളേജ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അദീന്‍ നാസറ...
ആലുവ : രാഷ്ട്രപിതാവിനെ വിദ്യാര്‍ത്ഥി നേതാവ് അപമാനിച്ചെന്ന് പരാതി. ആലുവ ചൂണ്ടി ഭാരത് മാതാ ലോ കോളേജ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അദീന്‍ നാസറിനെതിരെയാണ് പരാതി.
ക്രിസ്മസ് ആഘോഷത്തിനിടെ കോളേജിലെ മഹാത്മാഗാന്ധി പ്രതിമയില്‍ അദീന്‍ കറുത്ത കണ്ണട ധരിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീനാണ് പരാതി നല്‍കിയത്. രാഷ്ട്രപിതാവിനെ പൊതുമധ്യത്തില്‍ അപമാനിച്ചതിന് കര്‍ശന നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
Key words: Glass, Gandhi Statue, Complaint
COMMENTS