തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ താന്‍ വേവലാതിപ്പെട്ടോളാമെന്ന് മുഖ്യമന്ത്രി പിണറായി വി...
തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ താന്‍ വേവലാതിപ്പെട്ടോളാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ വേവലാതിപ്പെടേണ്ട എന്നാണ് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോടു പിണറായി പറഞ്ഞത്.
കരിമണല്‍ കമ്പനിയില്‍നിന്നു പണം വാങ്ങിയതിനു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും അടക്കമുള്ളവര്‍ക്കു നോട്ടീസയക്കാന്‍ ഇന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണവിധേയരായവരെ കേള്‍ക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസ് കെ ബാബു ചൂണ്ടിക്കാട്ടി.
അതേസമയം, നോട്ടീസയക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രധാന വഴിത്തിരിവാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. പിവി മുഖ്യമന്ത്രിയാണെന്നു കോടതിക്കും ബോധ്യമായെന്ന് കുഴല്‍നാടന്‍ പറഞ്ഞു. നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമായതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.
Key words: Pinarayi Vijayan, Money Case, Media
COMMENTS