മോഹന്‍ലാല്‍, വിജയമോഹന്‍ എന്ന കഥാപാത്രമായെത്തുന്ന നേര് 50 കോടി ക്ലബ്ബിലിടം പിടിച്ചു. മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ...
മോഹന്‍ലാല്‍, വിജയമോഹന്‍ എന്ന കഥാപാത്രമായെത്തുന്ന നേര് 50 കോടി ക്ലബ്ബിലിടം പിടിച്ചു. മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നേര് ഇതിനോടകം മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ്. എട്ടു ദിവസം കൊണ്ടാണ് ഇത്തരമൊരു നേട്ടമെന്നതും ശ്രദ്ധേയമാണ്. വലിയ സസ്‌പെന്‍സുകളോ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയാണ് നേര്. മോഹന്‍ലാല്‍ തന്നെയാണ് ഔദ്യോഗിക കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തുവിട്ടത്.
ചിത്രത്തിന്റെ തിരക്കഥ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ആദ്യദിനം അഞ്ച് കോടിക്ക് മുകളില്‍ നേടിയ ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജന്റെ പ്രകടനവും കൈയ്യടി നേടിയിരുന്നു.
പ്രിയ മണി, സിദ്ദിഖ്, ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്.
COMMENTS