ന്യൂഡല്‍ഹി: ഹരിയാനയില്‍ അഞ്ച് ഏക്കര്‍ ഭൂമി വാങ്ങി വിറ്റെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറ...
ന്യൂഡല്‍ഹി: ഹരിയാനയില്‍ അഞ്ച് ഏക്കര്‍ ഭൂമി വാങ്ങി വിറ്റെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. പ്രിയങ്കയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയുടെ പേര് കുറ്റപത്രത്തില്‍ നേരത്തെ ഉള്‍പ്പെട്ടിരുന്നെങ്കിലും പ്രിയങ്കയ്‌ക്കെതിരായ നീക്കം ആദ്യമായാണ്. എന്നാല്‍ ആരെയും 'കുറ്റവാളികള്‍' ആയി പട്ടികപ്പെടുത്തിയിട്ടില്ലെന്നാണ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
എന്‍ആര്‍ഐ വ്യവസായി സി സി തമ്പി, ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ സുമിത് ഛദ്ദ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
എച്ച് എല്‍ പഹ്വ മുഴുവന്‍ പണവും വാങ്ങാതെ പ്രിയങ്കയ്ക്കും സി ടി തമ്പിക്കും 2006ല്‍ ഭൂമി നല്‍കിയെന്നും 2010ല്‍ ഇത് തിരികെ വാങ്ങിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. റോബര്‍ട്ട് വാദ്രയും തമ്പിയും തമ്മിലുള്ള ബന്ധം അന്വേഷിച്ചു വരികയാണെന്നും വാദ്രയുടെ ലണ്ടനിലെ ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി ഇഡി കഴിഞ്ഞദിവസം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അതേസമയം, ഇഡിയുടെ ചാര്‍ജ് ഷീറ്റുമായി ബന്ധപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ പ്രതികരണങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. എന്നാല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവും പാര്‍ട്ടിയുടെ മഹാരാഷ്ട്ര ബോസ് നാനാ പടോലെയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ഇഡി പോലുള്ള കേന്ദ്ര ഏജന്‍സികളെ ബിജെപി തിരഞ്ഞെടുപ്പ് നേരിടാന്‍ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് പുതിയ സംഭവം.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിപക്ഷ ബ്ലോക്കിലെ അംഗമായ ആം ആദ്മി പാര്‍ട്ടി, 'പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി നടപടിയെടുക്കുന്നതിന് ഇഡിക്കെതിരെ ആഞ്ഞടിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇടംപിടിച്ചയാളായിരുന്നു പ്രിയങ്ക ഗാന്ധി. ഇതും കേന്ദ്ര നീക്കത്തിന് കാരണമാണെന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന വിലയിരുത്തല്‍.
Key words: Priyanka Gandhi, ED Charge Sheet
COMMENTS