high court order about tiger attack in Wayanad
കൊച്ചി: വയനാട്ടില്‍ നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിനെതിരെ നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്ജിക്കാരന് 25,000 രൂപ പിഴയും കോടതി വിധിച്ചു.
ഒരു മനുഷ്യ ജീവന് നഷ്ടമായതിനെ എങ്ങനെ കുറച്ചു കാണുന്നുയെന്നു ചോദിച്ച കോടതി പ്രശസ്തിക്കുവേണ്ടിയാണോ ഹര്‍ജി നല്‍കുന്നതെന്നും ചോദിച്ചു.
വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിയിലെ ക്ഷീര കര്ഷകന് പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ ആനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്മ്യൂണിറ്റിയാണ് ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കിയിരുന്നത്.
Keywords: High court, Wayanad, Tiger, Attack, Shoot
COMMENTS