ന്യൂഡല്‍ഹി: ഇസ്രായേല്‍-ഹമാസ് യുദ്ധം രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഗാസ മേഖലയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്...
ന്യൂഡല്‍ഹി: ഇസ്രായേല്‍-ഹമാസ് യുദ്ധം രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഗാസ മേഖലയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഈജിപ്ത് രംഗത്ത്.
ഒക്ടോബര്‍ ഏഴിന് പലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തിന് പ്രതികാരമായി ഇസ്രായേല്‍ ആരംഭിച്ച ആക്രമണങ്ങള്‍ ഗാസയില്‍ വലിയ രീതിയിലുള്ള മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനിടയിലാണ് അമേരിക്കക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഈജിപ്ത് രംഗത്തെത്തിയത്.
പലസ്തീനികള്‍ ഗാസ മുനമ്പില്‍ നിന്ന് സിനായ് പ്രദേശത്തേക്ക് പലായനം ചെയ്താല്‍ ഈജിപ്തും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്നാണ് ഈജിപ്ത് അമേരിക്കയോടും ഇസ്രായേലിനോടും വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, യുദ്ധത്തില്‍ ഇതുവരെ 16,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ മൂന്നു വരെയുള്ള കണക്കനുസരിച്ച് ഏകദേശം 1.9 ദശലക്ഷം പലസ്തീനികള്‍ ഗാസ മുനമ്പില്‍ ഇതിനകം തന്നെ പലായനം ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
Key words: Egypt, Warning, America, Israel, Gaza
COMMENTS