Covid cases again rise in several countries
ന്യൂഡല്‍ഹി: ലോകത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലും കോവിഡ് നിരക്കില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 31 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്ക, യുകെ, ഫ്രാന്‍സ്, മലേഷ്യ, ഫിലിപ്പീന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ പല രാജ്യങ്ങളും മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കാനും തുടങ്ങിയിട്ടുണ്ട്.
കോവിഡില്‍ നിന്നും സ്വയം സുരക്ഷിതരാകാന്‍ ആളുകള്‍ പഠിച്ചുവെന്നും എങ്കിലും രൂപാന്തരം സംഭവിച്ച കോവിഡ് വൈറസ് ഇപ്പോഴും പടര്‍ന്ന് ജീവനെടുത്തുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യസംഘടനയുടെ ഇടക്കാല ഡയറക്ടര്‍ മരിയ വാന്‍ കെര്‍ഖോവ് വ്യക്തമാക്കി.
Keywords: Covid, rise, Several countries, India
COMMENTS