Bollywood actor Mehmood Junior passed away
മുംബൈ: ബോളിവുഡ് നടനും ഗായകനുമായ മെഹമൂദ് ജൂനിയര്‍ (67) അന്തരിച്ചു. അര്‍ബുദബാധയെതുടര്‍ന്ന് ചികിത്സയിലായിരുന്നു. അടുത്തിടെയാണ് താരത്തിന് രോഗം കണ്ടുപിടിച്ചത്.
അപ്പോഴേക്കും രോഗം ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിച്ചിരുന്നു. നയീം സയ്യിദ് എന്നാണ് യഥാര്‍ത്ഥ പേര്.
1967 ല്‍ ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ച മെഹമൂദ് ജൂനിയര്‍ തുടര്‍ന്ന് ഏഴു ഭാഷകളിലായി 250 ലേറെ സിനിമകളില്‍ അഭിനയിച്ചു. ആറ് മറാഠി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
നിരവധി ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. കാരവാന്‍, ഹാഥി മേരേ സാഥി, ജുദായി, ദാദാഗിരി, മേരാ നാം ജോക്കര്‍ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.
Keywords: Mehmood Junior, Cancer, Passed away
COMMENTS