Actors Suriya & Karthi donates 10 lakhs towards Chennai flood
ചെന്നൈ: തമിഴ്നാട്ടില്‍ മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ധനസഹായം നല്കി താരസഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും. ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും പത്തുലക്ഷം രൂപ സംഭാവന നല്കി. ഫാന്‍സ് അസോസിയേഷനുമായി സഹകരിച്ചാണ് ഇരുവരും സഹായിക്കുന്നത്.
ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ തുടങ്ങി വെള്ളപ്പൊക്കം ഏറെ ദുരിതംവിതച്ച സ്ഥലങ്ങളിലേക്കാണ് ഇവരുടെ ആദ്യ ധനസഹായം എത്തുന്നത്.
അതേസമയം പ്രളയത്തെ തുടര്‍ന്ന് ചെന്നൈയില്‍ മരണം എട്ടായി. കനത്ത മഴമൂലമുണ്ടായ വെളളപ്പൊക്കത്തെ തുടര്‍ന്ന് ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ തുടങ്ങിയ ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Keywords: Actors Suriya & Karthi, Chennai, Flood, 10 lakhs
COMMENTS