ന്യൂഡല്‍ഹി : ഗോവയിലെ ദബോലിം വിമാനത്താവളത്തിലെ ടാക്സിവേയില്‍ ഇന്ത്യന്‍ നാവികസേനയുടെ ഒരു യുദ്ധവിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതായി അധികൃതര്...
ന്യൂഡല്‍ഹി : ഗോവയിലെ ദബോലിം വിമാനത്താവളത്തിലെ ടാക്സിവേയില്‍ ഇന്ത്യന്‍ നാവികസേനയുടെ ഒരു യുദ്ധവിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതായി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മിഗ്-29കെ വിമാനം ടാക്‌സിവേയില്‍ കുടുങ്ങിയെങ്കിലും ആര്‍ക്കും പരിക്കില്ല. സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ റണ്‍വേ വൈകിട്ട് 4 മണി വരെ അടച്ചു. അപകടം യാത്രാ വിമാനങ്ങളുടെ സര്‍വീസുകളെ ബാധിച്ചു.
പതിവ് യാത്രയ്ക്ക് മുന്നോടിയായി വിമാനം ടാക്സിവേയിലായിരുന്നപ്പോഴാണ് ടയര്‍ പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ അഗ്‌നിശമന സേനയും മറ്റ് സേവനങ്ങളും ലഭ്യമാക്കിയതായി നാവികസേനാ വക്താവ് പറഞ്ഞു. സിംഗിള്‍ പൈലറ്റ്: വിമാനം ടാക്‌സിവേയില്‍ നിന്ന് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ ഗോവ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദബോലിം വിമാനത്താവളം നാവികസേനാ താവളമായ ഐഎന്‍എസ് ഹന്‍സയുടെ ഭാഗമാണ്.
Key words : Navy Fighter plane, Tire burst
COMMENTS