തായ്പേ: തായ്വാനിലെ ജനസാന്ദ്രത കുറഞ്ഞ കിഴക്കന്‍ തീരത്ത് ഇന്ന് പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ...
തായ്പേ: തായ്വാനിലെ ജനസാന്ദ്രത കുറഞ്ഞ കിഴക്കന്‍ തീരത്ത് ഇന്ന് പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ദ്വീപിന്റെ കാലാവസ്ഥാ ബ്യൂറോ അറിയിച്ചു. പക്ഷേ കരയില്‍ അത് അനുഭവപ്പെട്ടില്ല. തായ്വാനിലെ ടൈറ്റുങ് കൗണ്ടിയില്‍ നിന്ന് 16.5 കിലോമീറ്റര്‍ (10.3 മൈല്‍) ആഴത്തില്‍ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് കാലാവസ്ഥാ ബ്യൂറോ.
വലിയൊരു ഗ്രാമപ്രദേശമായ കൗണ്ടിയില്‍ ചെറിയ കുലുക്കം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. തലസ്ഥാനമായ തായ്പേയിലും ഭൂചലനം അനുഭവപ്പെട്ടില്ല.
Key words: Earthquake, Taiwan
COMMENTS