Vijayashanthi quits BJP: Likely to join congress
ബംഗളൂരു: നടിയും മുന്‍ എം.പിയുമായ വിജയശാന്തി ബി.ജെ.പി വിട്ടു. പദവികള്‍ ലഭിക്കാത്തതിനാലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി തെലങ്കാന അധ്യക്ഷന്‍ ജി.കിഷന് റെഡ്ഡിക്ക് വിജയശാന്തി രാജി കത്ത് നല്കി. തുടര്‍ന്ന് അവര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
2014 ല്‍ വിജയശാന്തി ടി.ആര്.എസ് വിട്ട് കോണ്‍ഗ്രസിലെത്തി. 2019 ലെ ലോക്സഭാ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി. ഇപ്പോള്‍ സീറ്റും മറ്റ് പദവികളും ലഭിക്കാത്തതിനെതുടര്‍ന്നാണ് തീരുമാനം.
വ്യാഴാഴ്ച രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഖമ്മത്തോ വാറങ്കലിലോ നടക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ അവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Vijayashanthi, BJP, Congress, Quit, Join
COMMENTS