മലപ്പുറം: പാണക്കാട്ടേത് സൗഹൃദ സന്ദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ലീഗുമായി അഭിപ്രായ വ്യത്യാസമില്ല, സഹോദരബന്ധമാണുള്ളത്. കോണ്‍ഗ്രസ...
മലപ്പുറം: പാണക്കാട്ടേത് സൗഹൃദ സന്ദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ലീഗുമായി അഭിപ്രായ വ്യത്യാസമില്ല, സഹോദരബന്ധമാണുള്ളത്. കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും അകത്തുമുള്ള പ്രശ്നങ്ങള്‍ അതത് പാര്‍ട്ടികള്‍ തീര്‍ക്കും. പ്രശ്നം പരിഹരിക്കാന്‍ രണ്ട് പാര്‍ട്ടികള്‍ക്കും ത്രാണിയുണ്ട്.
പലസ്തീന് പരിപാടിയിലേക്കുള്ള സി.പി.എം ക്ഷണത്തില്‍ ലീഗ് സ്വീകരിച്ച നിലപാടില്‍ അഭിമാനമുണ്ടെന്നും വി.ഡി സതീശന് കൂട്ടിച്ചേര്‍ത്തു. പാണക്കാട്ടെ വസതിയില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഇന്ന് രാവിലെയാണ് സതീശന് പാണക്കാടെത്തിയത്. പാണക്കാടെത്തിയ സതീശന് ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.എം.എ സലാം തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.
COMMENTS