സല്മാന് ഖാനും കത്രീന കൈഫും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ടൈഗര്‍ 3'യുടെ പുതിയ ടീസര്‍ എത്തി. കത്രീന കൈഫിന്റെ ടവല്‍ ഫൈറ്റ് അടക്കമു...
സല്മാന് ഖാനും കത്രീന കൈഫും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ടൈഗര്‍ 3'യുടെ പുതിയ ടീസര്‍ എത്തി. കത്രീന കൈഫിന്റെ ടവല്‍ ഫൈറ്റ് അടക്കമുള്ള രംഗങ്ങള്‍ ടീസറിനെ വേറെ ലവലിലേക്ക് എത്തിക്കുന്നുണ്ട്.
ഹോളിവുഡ് നടിയും സ്റ്റണ്ട് വുമണുമായ മിഷേല്‍ ലീക്കൊപ്പമുള്ള കത്രീനയുടെ ടവല്‍ ഫൈറ്റ് ട്രെയിലറിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പൂര്‍ണമായും യഷ് രാജ് സ്പൈ യൂണിവേഴ്സില് വരുന്ന ആദ്യ ചിത്രമാണ് 'ടൈഗര്‍ 3' . ടൈഗര്‍ സിന്ദാ ഹേ, വാര്, പഠാന് എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഇമ്രാന് ഹാഷ്മിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പഠാന് ആയി ഷാറുഖ് ഖാന് അതിഥി വേഷത്തിലെത്തുന്നുണ്ട്. ഷാറുഖ് ഖാന്റെ ഫാന്‍ എന്ന ചിത്രമൊരുക്കിയ സംവിധായകന്റെ ആദ്യ ആക്ഷന്‍ എന്റര്ടെയ്നര് കൂടിയാണ് ടൈഗര്‍ 3.
ആരാധകരെ അധികം കാത്തിരിക്കാന്‍ വിടാതെ, ദീപാവലി റിലീസ് ആയി നവംബര്‍ 12 ഞായറാഴ്ച ചിത്രം റിലീസിനെത്തും.
COMMENTS