Thrissur archdiocese is against BJP & Suresh Gopi
തൃശ്ശൂര്‍: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ ശക്തമായ പ്രതികരണവുമായി തൃശ്ശൂര്‍ അതിരൂപത. അതിരൂപതയുടെ മുഖപത്രമായ `കത്തോലിക്ക സഭ'യിലാണ് ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
`മറക്കില്ല മണിപ്പൂര്‍' എന്ന തലക്കെട്ടോടെയാണ് വിമര്‍ശനം. മണിപ്പൂരിലേക്കും യു.പിയിലേക്കും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്നതായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.
തൃശൂരില്‍ പാര്‍ട്ടിക്ക് ആണുങ്ങള് ഇല്ലാത്തതിനാലാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്നായിരുന്നു സുരേഷ് ഗോപിക്കുള്ള പരിഹാസം. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ആണുങ്ങള് എവിടെയായിരുന്നെന്നും ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയോടോ ബി.ജെപി കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാന്‍ ആണത്തമുണ്ടോയെന്നും ചോദിക്കുന്നു.
മണിപ്പൂര്‍ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാകുമെന്നും തൃശ്ശൂര്‍ അതിരൂപത പറയുന്നു. പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും വിമര്‍ശനമുണ്ട്.
Keywords: Thrissur archdiocese, BJP, Suresh Gopi, Election
COMMENTS