ഡെറാഡൂണ്‍: ഉത്തരകാശിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നു വീണ് അതിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗ...
ഡെറാഡൂണ്‍: ഉത്തരകാശിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നു വീണ് അതിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക്. തൊഴിലാളികളെ ഇന്ന് രാവിലെ 8 മണിയോടെ രക്ഷിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
12 മീറ്റര്‍ പാറയും അവശിഷ്ടങ്ങളും മാത്രമാണ് ഇനി രക്ഷാ പ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളതെന്ന് അധികൃതര്‍ ഇന്നലെ പറഞ്ഞു. നവംബര്‍ 12 നാണ് നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന് അതിനുള്ളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കുടുങ്ങിയത്. കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷിക്കാന്‍ പല മാര്‍ഗങ്ങള്‍ ഇതിനോടകം ഉപയോഗപ്പെടുത്തിയിരുന്നു.
എന്നാല്‍, ഇരുമ്പുപാളിയില്‍ ഇടിച്ചതോടെ ഡ്രില്ലിംഗ് മെഷീന്റെ ബ്ലേഡ് തകരാറിലായതോടെ ഏവരേയും ആശങ്കയിലാക്കി ഇന്നലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരുന്നു. എന്‍ഡിആര്‍എഫ് സംഘം യന്ത്രം നന്നാക്കാനും ഇരുമ്പ് പാളി മുറിച്ചുമാറ്റാനും ശ്രമിക്കുകയും അതില്‍ ഫലം കാണുകയും ചെയ്തിരുന്നു. ഇരുമ്പ് പാളിയില്‍ ഇടിച്ച് ചളുങ്ങിയ 800 മില്ലീമീറ്റര്‍ പൈപ്പ് മുറിച്ചുനീക്കി. ഡ്രില്‍ ചെയ്തു സ്ഥാപിക്കുന്ന പൈപ്പിലൂടെ എല്ലാവരേയും ഇന്നു രാവിലെത്തന്നെ പുറത്തെത്തിക്കും. തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കല്‍ സംഘം സജ്ജമാണ്.
Key words: Tunnel, Accident, Workers, Rescue
COMMENTS