കൊച്ചി: റോബിന് ബസിനെ നിരന്തരം വേട്ടയാടിയതുകൊണ്ട് പൊതു ജനങ്ങളില്‍ നിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഹൈക്കോടതി...
കൊച്ചി: റോബിന് ബസിനെ നിരന്തരം വേട്ടയാടിയതുകൊണ്ട് പൊതു ജനങ്ങളില്‍ നിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ച് ഓള് ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുക.
റോബിന് ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോര്‍ അടക്കമുള്ളവര്‍ നല്കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. 2023 മെയില്‍ നിലവില്‍ വന്ന ഓള് ഇന്ത്യാ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം, ഓരോ പോയിന്റിലും നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും, പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
Key words: HighCourt, Kerala, Robin Bus
COMMENTS