ഇശ്ലാമാബാദ്: പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. പേസര്‍ ഷഹീന് അഫ്രീദി ടി20 ടീമിന...
ഇശ്ലാമാബാദ്: പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. പേസര്‍ ഷഹീന് അഫ്രീദി ടി20 ടീമിനെ നയിക്കും. ഷാന്‍ മസൂദാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍. എന്നാല്‍, ഏകദിന ടീമിന്റെ നായകനെ പ്രഖ്യാപിച്ചിട്ടില്ല.
ബാബര്‍ അസം പാക്കിസ്ഥാന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പിന്‍വാങ്ങുന്നതായി അസം അറിയിച്ചു.
ഏകദിന ക്രിക്കറ്റ ലോക കപ്പില്‍ സെമി കാണാതെ പുറത്തായ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ബാബര്‍ അസം രാജിവെച്ച അസം ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എന്നാല്‍ ശരിയായ സമയത്താണ് തീരുമാനമെടുത്തതെന്നും ബാബര്‍ രാജിവച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Key words: Pakistan, Cricket Board, New Captain
COMMENTS