ഇടുക്കി: നെടുങ്കണ്ടം സഹകരണ ബാങ്ക് മാനേജരെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര...
ഇടുക്കി: നെടുങ്കണ്ടം സഹകരണ ബാങ്ക് മാനേജരെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ദീപു സുകുമാരനെയാണ് ഇന്നു രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
രാവിലെ ബാങ്കില്‍ എത്തിയ ദീപു പതിവുപോലെ പ്രഭാത ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയി. വീട്ടിലെത്തി മുറിയ്ക്കകത്തുനിന്നും ഇറങ്ങിവരാത്തതിനാല്‍ ഭാര്യ വന്നു നോക്കിയപ്പോഴാണ് ദീപുവിനെ തൂങ്ങിയ നിലയില്‍ കണ്ടത്.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുടുംബപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Keywords: Nedumkandam, Bank manager, Suicide
COMMENTS