Minister K.Radhakrishnan about Scheduled Tribe issue in Keraleeyam
തിരുവനന്തപുരം: കേരളീയത്തില്‍ ആദിവാസി ഗോത്രവിഭാഗങ്ങളെ പ്രദര്‍ശനവസ്തുവാക്കിയെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി കെ.രാധാകൃഷ്ണന്. ഗോത്രവര്‍ഗക്കാരെ ഒരിക്കലും പ്രദര്‍ശന വസ്തുവാക്കരുതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് ഫോക് ലോര്‍ അക്കാദമിയാണെന്ന് മന്ത്രി വ്യക്തമാക്കി.
സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സാംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ടിരുന്നെന്നും നിരുപദ്രവകരമായാണ് ഫോക് ലോര്‍ അക്കാദമി ഇത് ചെയ്തതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ആദിവാസികളുടെ കലയും സംസ്കാരവും ഭക്ഷണരീതിയുമെല്ലാം ലോകത്തിന് കാണിച്ചുകൊടുക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ആരെയും അവഹേളിക്കാന്‍ പാടില്ലെന്നും ആദിവാസികള്‍ ഷോക്കേസില്‍ വയ്ക്കേണ്ടവരല്ലെന്നും അതിനാല്‍ എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ ഫോക് ലോര്‍ അക്കാദമി തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Keywords: Keraleeyam, SC, ST, K.Radhakrishnan, Showcase
COMMENTS