Lawyer and actor Dinesh Menon passed away
കൊച്ചി: നടനും ഹൈക്കോടതി അഭിഭാഷകനുമായ ദിനേശ് മേനോന് (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നിലവില്‍ ഏറെ വിവാദമായ റോബിന് ബസ് കേസില്‍ ഹര്ജിക്കാരന് വേണ്ടി ഹാജരായത് ദിനേശ് മേനോനായിരുന്നു.
ബാലതാരമായി 17 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വാടകവീട്, വിടപറയും മുന്‍പേ, എയര്‍ ഹോസ്റ്റസ്, ശേഷം കാഴ്ചയില്‍ തുടങ്ങിയവയാണ് അതില്‍ ശ്രദ്ധേയ ചിത്രങ്ങള്‍. ഇതില്‍ വാടകവീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
Keywords: Dinesh Menon, Lawyer and actor, Robin bus case
COMMENTS