Karuvannur bank scam case: Ed questioning Gokulam Gopalan
തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ വ്യവസായി ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്നു രാവിലെയാണ് ഗോകുലം ഗോപാലനെ ഇ.ഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ട് നാലു കോടിയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്.
ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനാണ് ഇ.ഡി ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് സമന്‍സ് അയച്ച് അദ്ദേഹത്തെ വിളിപ്പിച്ചതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഉച്ചവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചയ്ക്ക് ശേഷവും ചോദ്യം ചെയ്യല്‍ തുടരും എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കരുവന്നൂര്‍ കേസുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും തന്റെ കസ്റ്റമര്‍ അനില്‍കുമാറുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ ചോദ്യം ചെയ്യലെന്നും അനില്‍കുമാറിന്റെ ഡോക്യുമെന്റുകള്‍ തന്റെ കൈവശമാണുള്ളതെന്നും ഗോകുലം ഗോപാലന്‍ വ്യക്തമാക്കി.
Keywords: ED, Gokulam Gopalan, questioning, Karuvannur bank scam case
COMMENTS