തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി പിന്നീട് ഉപേക്ഷിച്ച കുട്ടിയെ കണ്ടെത്തിയ കാര്യത്തില്‍ മുഖ്യമന്ത്രി പോലീസി...
തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി പിന്നീട് ഉപേക്ഷിച്ച കുട്ടിയെ കണ്ടെത്തിയ കാര്യത്തില്‍ മുഖ്യമന്ത്രി പോലീസിനെ അഭിനന്ദിച്ചത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
പോലീസിന്റെ മൂക്കിന് തുമ്പത്താണ് പ്രതികള്‍ കുട്ടിയെ ഇറക്കിവിട്ടത്. പോലീസിന് പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സംഭവത്തില്‍ പൊലീസിന് ഒന്നും ചെയ്യാന്‍ സാധിക്കാത്തതില്‍ വന്‍ വിമര്‍ശനങ്ങളാണ് ഇതിനോടകം ആഭ്യന്തര വകുപ്പിന് നേരിടേണ്ടി വന്നത്. കൊല്ലം ആശ്രമമൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികളാണ് കുട്ടിയെ തിരിച്ചറിഞ്ഞതും പൊലീസിനെ വിളിച്ച് കുട്ടിയെ തിരികെ ഏല്‍പ്പിച്ചതും.
സംഭവത്തില്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് രണ്ടു ദിവസമായി പൊലീസ് തുടരെ തുടരെ പറയുന്നുണ്ടെങ്കിലും അന്വേഷണത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്.
അതേസമയം ഓയൂരില്‍ ആറു വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു കുട്ടിയെയും കടത്താന്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന ലഭിച്ചു.
അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പള്ളിക്കല്‍ മൂതല ഭാഗത്തെ സി സി ടിവികളില്‍ വെള്ള സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
Key words: V.D Satheesan, Abigail, missing Chilld, Kollam, Police
COMMENTS