തിരുവനന്തപുരം: കേരളത്തിന്റെതെക്കന് ഭാഗങ്ങളില്‍ രാത്രികാലങ്ങളിലായി ചന്ദ്രന് ചുറ്റും കാണപ്പെടുന്ന പ്രഭാവലയം ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. സോഷ്യ...
തിരുവനന്തപുരം: കേരളത്തിന്റെതെക്കന് ഭാഗങ്ങളില്‍ രാത്രികാലങ്ങളിലായി ചന്ദ്രന് ചുറ്റും കാണപ്പെടുന്ന പ്രഭാവലയം ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. സോഷ്യല്‍ മീഡിയയിലടക്കം ഈ പ്രതിഭാസത്തെപ്പറ്റി പല കമന്റുകളും പ്രചരിക്കുന്നുമുണ്ട്. അത്ഭുതമാണെന്നും ദൈവത്തിന്റെ സാന്നിധ്യമാണെന്നും ഐശ്വര്യമാണെന്നുമടക്കം ആളുകള്‍ കരുതുന്ന ഈ പ്രഭാ വലയം ശരിക്കും എന്താണ്?
ചന്ദ്രന് ചുറ്റും കാണാന്‍ കഴിയുന്ന ഈ പ്രഭാവലയം മൂണ്‍ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസമാണ്. സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളില്‍ കാണുന്ന പ്രകാശ വലയമാണ് ഹാലോ അല്ലെങ്കില്‍ 22 ഡിഗ്രി ഹാലോസ്.
റിഫ്രാക്ഷന്, അല്ലെങ്കില്‍ പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളില്‍ നിന്നുള്ള പ്രതിഫലനം കൂടാതെ പ്രകാശത്തിന്റെ തിളക്കം എന്നിവയാണ് ഹാലോ ആയി കാണപ്പെടുന്നത്.
22 ഡിഗ്രി ഹാലോസ് പ്രകാശം ഉള്ള ഇടത്തിനു നേരെ അല്ലെങ്കില്‍ അതിനു ചുറ്റുമായി കാണപ്പെടുന്നതാണ്. അതുകൊണ്ടാണ് ഇത് ചന്ദ്രന് ചുറ്റും വളയമായികാണപ്പെടുന്നത്.
ഓരോരുത്തരും കാണുന്ന ഹാലോയും വ്യത്യസ്തമായിരിക്കും. സൂര്യന് ചുറ്റും ഹാലോ രൂപപ്പെടാറുണ്ട്. എന്നാല്‍ പ്രകാശമായതിനാല്‍ അത് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല. ഹാലോസിന് മഴവില്ലുപോലെ നിറമുണ്ടാവില്ല, എന്നാല്‍ അകത്ത് കൂടുതല്‍ ചുവപ്പും ഹാലോയുടെ പുറത്ത് കൂടുതല്‍ നീലയും നമുക്ക് കാണാന്‍ സാധിക്കും.
Key words: Phenomenon, Halo, Aura, Moon
COMMENTS