കോഴിക്കോട്: പ്രശസ്ത സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലായിരുന്...
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.
മലയാളത്തിലെ സാഹിത്യ പ്രസിദ്ധി നേടിയ ചുരുക്കം ചില വനിതാ എഴുത്തുകാരില്‍ ഒരാളായിരുന്നു പി. വത്സല. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ എഴുത്ത് ജീവിതത്തില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനള്‍ പരിഗണിച്ച് 2010-ലെ മുട്ടത്തു വര്‍ക്കി അവാര്‍ഡ് സി എച്ച് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, എന്നിവ വത്സലയെ തേടിയെത്തി.
നിഴലുറങ്ങുന്ന വഴികള്‍ എന്ന കൃതിയാണ് വത്സലയെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
കുങ്കുമം അവാര്‍ഡ് ലഭിച്ച 'നെല്ല്' പിന്നീട് രാമു കാര്യാട്ട് ഇതേപേരില്‍ സിനിമയാക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷ, ഗവ. ട്രയിനിങ് സ്‌കൂള്‍ പ്രധാനാധ്യാപിക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നോവലുകളിലായി എഴുപതോളം കൃതികള്‍ വത്സല എഴുതിയിട്ടുണ്ട്.
1938 ഏപ്രില്‍ നാലിന് കോഴിക്കോടാണ് വത്സല ജനിച്ചത്. കാനങ്ങോട്ട് ചന്തു-പത്മാവതി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: എം. അപ്പുക്കുട്ടി. രണ്ടു മക്കളുണ്ട്.
Key words: P. Valsala, Writer, Passed Away
COMMENTS