Navakerala sadas
തിരൂരങ്ങാടി: നവകേരള സദസിലേക്ക് കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. താനൂരില്‍ നിന്നും 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങളില്‍ നിന്ന് 100 കുട്ടികളെ വീതവും എത്തിക്കാനാണ് തിരൂരങ്ങാടിയില്‍ കഴിഞ്ഞ ദിവസം ഡി.ഇ.ഒ വിളിച്ചു ചേര്‍ത്ത പ്രധാനാധ്യാപകന്മാരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാല്‍ മതിയെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം ഈ നിര്‍ദ്ദേശത്തിന് പ്രധാനധ്യാപകര്‍ എത്തിര്‍പ്പ് അറിയിച്ചു.
കുട്ടികളെ കൊണ്ടുപോകുന്നതിന് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം വേണമെന്നതും ക്ലാസ് നടത്താനുള്ള ബുദ്ധിമുട്ടുമെല്ലാം അവര്‍ അറിയിച്ചെങ്കിലും അവധി നല്കിയിട്ടാണെങ്കിലും കുട്ടികളെ വിട്ടുകൊടുത്തേ മതിയാകൂ എന്ന നിലപാടിലാണ് അധികൃതര്‍.
കഴിഞ്ഞ ദിവസം നവ കേരള സദസിനായി സ്കൂള്‍ ബസ് വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് വന്നിരുന്നു.
Keywords: Navakerala sadas , School students, Attend
COMMENTS