Actor Dhanush's son Yatra Raja fined by police
ചെന്നൈ: നടന് ധനുഷിന്റെ മകന് യാത്ര രാജയ്ക്ക് പിഴയിട്ട് ചെന്നൈ പൊലീസ്. ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ ബൈക്ക് ഓടിച്ചതിനാണ് പിഴ. 1000 രൂപയാണ് പിഴ ഈടാക്കിയത്.
കഴിഞ്ഞ ദിവസമാണ് പോയസ് ഗാര്‍ഡനിലെ നടന് രജനികാന്തിന്റെ വീട്ടില്‍ നിന്നും അടുത്തുതന്നെയുള്ള ധനുഷിന്റെ വീട്ടിലേക്ക് യാത്ര രാജ ബൈക്ക് റൈഡ് നടത്തിയത്. ആര്‍വണ്‍ ഫൈവ് ബൈക്കിലുള്ള യാത്രയുടെ റൈഡ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വഴിയാത്രക്കാരില്‍ ഒരാള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ എടുക്കരുതെന്ന് ഇയാളെ ധനുഷിന്റെ അസിസ്റ്റന്റ് വിലക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.
ഇതിനെതിരെ ധനുഷിനും ഐശ്വര്യയ്ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പതിനെട്ട് വയസ് തികയാതെ ബൈക്ക് ഓടിച്ചതിനും ഹെല്‍മെറ്റ് വയ്ക്കാത്തതിനുമൊക്കെയായിരുന്നു വിമര്‍ശനം.
രജനികാന്തിന്റെ മകള്‍ ഐശ്വര്യയുടെയും ധനുഷിന്റെയും മകനാണ് യാത്ര. ഇരുവരും വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പോയസ് ഗാര്‍ഡനില്‍ തന്നെ ധനുഷ് പുതിയ വീട് വാങ്ങിയിരുന്നു.
Keywords: Dhanush, Son, Fine, Police, Bike ride
COMMENTS