കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം....
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
ചീഫ് സെക്രട്ടറി ഹാജരാകാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. കേരളീയത്തിന്റെ തിരക്കിലാണെന്ന് അറിയിച്ച ചീഫ് സെക്രട്ടറിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതിയെ നാണം കെടുത്തുന്ന നടപടിയാണ് ചീഫ് സെക്രട്ടറിയുടേതെന്നാണ് കോടതി വ്യക്തമാക്കിയത്. രണ്ടാഴ്ചത്തേക്ക് കേരളീയത്തിന്റെ തിരക്കിലാണെന്നായിരുന്നു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
എന്നാല്‍ ചീഫ് സെക്രട്ടറി നല്കിയ സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇതോടെ ഇന്നുച്ചയ്ക്ക് രണ്ടരയോടെ ഹാജരാകാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
Key words: V. Venu, Kerala High Court, KSRTC
COMMENTS