കൊല്ലം : അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിനു ശേഷം ഉപേക്ഷിച്ച കൊല്ലം ഓയൂര്‍ സ്വദേശി അബികേല്‍ സാറ ഇന്ന് കുടുംബത്തോടൊപ്പം ആശുപത്രി വിട...
കൊല്ലം : അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിനു ശേഷം ഉപേക്ഷിച്ച കൊല്ലം ഓയൂര്‍ സ്വദേശി അബികേല്‍ സാറ ഇന്ന് കുടുംബത്തോടൊപ്പം ആശുപത്രി വിട്ടേക്കും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും തട്ടിക്കൊണ്ട് പോകലിന്റെ ആഘാതത്തില്‍ നിന്നും കുട്ടി മോചിതയാകാന്‍ ഇനിയും സമയമെടുക്കും. അതേസമയം, അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം തിരികെ എത്താന്‍ സാധിച്ചതിന്റെ ആശ്വാസവും കുട്ടിക്കുണ്ട്.
തിങ്കളാഴ്ച വൈകിട്ട് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറ റെജിയെ ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു സ്ത്രീയാണ് കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചുപോയത് എന്നാണ് ദൃക്സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴി. സംഘത്തിനായി കൊല്ലം ജില്ലയിലും പുറത്തും അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികള്‍ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഒരു പ്രൊഫഷണല്‍ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. നേരത്തെ ചില കേസുകളില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അതേസമയം, തട്ടിക്കൊണ്ടു പോകലിനു ശേഷവും കുട്ടിയെ തിരികെ ലഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴും പ്രതികളെ കുറിച്ചുള്ള സൂചനയോ, കണ്ടെത്താനോ കഴിയാതെ പൊലീസും കുഴങ്ങുകയാണ്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.
Key words: Abhigail, Kerala, Kollam, Kidnap
COMMENTS