സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആരാധകര്‍ പിന്തുടരുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. വ്യത്യസ്തമായ പെരുമാറ്റ ശൈലികൊണ്ടും നര്‍മ്മരസമായ അഭിമുഖങ്ങള...
സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആരാധകര്‍ പിന്തുടരുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. വ്യത്യസ്തമായ പെരുമാറ്റ ശൈലികൊണ്ടും നര്‍മ്മരസമായ അഭിമുഖങ്ങളിലൂടെയും മിക്കപ്പോഴും വിവാദങ്ങളില്‍പ്പെടുകയും ചര്‍ച്ചാ വിഷയം ആവുകയും ചെയ്തിട്ടുള്ള താരം കൂടിയാണ് ഷൈന്‍. ഇപ്പോള്‍ ഷൈന്‍ പങ്കുവെച്ച ഒരു ചിത്രമാണ് ചര്‍ച്ചയ്ക്ക് കൊഴുപ്പേകുന്നത്. തന്നോട് ചേര്‍ന്നു നില്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രമാണത്. ചിത്രത്തില്‍ ഷൈന്‍ ഒപ്പമുള്ള കുട്ടിയെ തിരക്കിയാണ് സോഷ്യല്‍ മീഡിയ പായുന്നത്.
ഷൈന്‍ പങ്കുവെച്ച പുതിയ ചിത്രം വൈറലാവുകയാണ്. കപ്പിള്‍ ഫോട്ടോയെന്ന് തെറ്റദ്ധരിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്. പെണ്‍കുട്ടി വെളുത്ത നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച് മുടി അഴിച്ചിട്ട് സണ്‍ ഗ്ലാസും ധരിച്ച് ഷൈനിനോട് ചേര്‍ന്നാണ് നില്‍ക്കുന്നത്. ചിത്രം ബ്ലാക് ആന്‍ഡ് വൈറ്റിലുള്ളതാണ്. ആരാണ് കൂടെ ഉള്ളതെന്നാണ് ഫോട്ടോയ്ക്ക് കമന്റായി പലരും ചോദിച്ചിരിക്കുന്നത്.
COMMENTS