വത്തിക്കാന്‍ സിറ്റി: ഗാസയില്‍ ഉപരോധം നേരിടുന്നവരെ സഹായിക്കാന്‍ മാനുഷിക ഇടനാഴികള്‍ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച ആഹ്വാനം ചെയ്തു. ...
വത്തിക്കാന്‍ സിറ്റി: ഗാസയില്‍ ഉപരോധം നേരിടുന്നവരെ സഹായിക്കാന്‍ മാനുഷിക ഇടനാഴികള്‍ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച ആഹ്വാനം ചെയ്തു. കൂടാതെ തീവ്രവാദ ഇസ്ലാമിക സംഘടനയായ ഹമാസിനോട് ബന്ദികളെ മോചിപ്പിക്കാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
'കുട്ടികളും രോഗികളും പ്രായമായവരും സ്ത്രീകളും എല്ലാ സാധാരണക്കാരും സംഘര്‍ഷത്തിന്റെ ഇരകളാകരുതെന്ന് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു,' സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്ത് പ്രതിവാര പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
'മുഴുവന്‍ ജനങ്ങളെയും സഹായിക്കുന്നതിന് മാനുഷിക ഇടനാഴികള്‍ ഉറപ്പ് വരുത്തേണ്ടത് അടിയന്തിരവും ആവശ്യമുള്ളതുമായ ഗാസയില്‍, എല്ലാറ്റിനുമുപരിയായി മാനുഷിക അവകാശങ്ങള്‍ മാനിക്കപ്പെടട്ടെ,' അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ തന്നെ നിരവധി നിരപരാധികള്‍ മരിച്ചു കഴിഞ്ഞെന്നും വിശുദ്ധ ഭൂമിയിലോ ഒരിടത്തും തന്നെ നിരപരാധികളുടെ രക്തം ഇനിയും വീഴരുതെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.
Keywords: Humanitarian Corridors, Gaza, Pope
COMMENTS