തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗത്തെ ചൊല്ലി വിവാദം. പ്രസംഗം ഇസ്രയേലിന് അനുകൂലമെന്ന...
തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗത്തെ ചൊല്ലി വിവാദം. പ്രസംഗം ഇസ്രയേലിന് അനുകൂലമെന്ന രീതിയിലാണ് വിവാദം കൊഴുക്കുന്നത്.
എന്നാല്‍, ഹമാസ് പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എം.പി. ഇസ്രയേലിനെ അനുകൂലിച്ചല്ല പ്രസംഗം നടത്തിയതെന്നും പ്രസംഗത്തിന്റെ ചെറിയ ഭാഗം വിവാദമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നും എപ്പോഴും പലസ്തീന് ജനതയ്ക്കൊപ്പമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹമാസ് പരാമര്‍ശം ശശി തരൂര്‍ തിരുത്തിയിട്ടില്ല. മുസ്ലീം ലീഗിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകരരെന്ന് പരാമര്‍ശിച്ചതാണ് വിവാദമായത്.
Key words: Sashi Tharoor, Kerala, Ralley, uslim League, Hamas,
COMMENTS