തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിതനെത്തുടര്ന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിതനെത്തുടര്ന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്ക്കുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്ഒറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലില്‍ കേരള - ലക്ഷദ്വീപ് തീരത്തിനു മുകളില്‍ രൂപമെടുത്തിരിക്കുന്ന ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമായി മാറുമെന്നു കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. ന്യൂനമര്‍ദം ശക്തിപ്രാപിച്ച് പടിഞ്ഞാറു ദിശയില്‍ നീങ്ങാനാണ് സാധ്യത.
കേരള തീരത്തു നിന്നു അകന്നു പോകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ കുറയും.
Keywords: Orange Alert, Rain, Kerala
COMMENTS