കൊച്ചി: കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന സെല്‍ ബ്രോഡ്കാസ്റ്റിംഗിന്റെ ഭാഗമായുള്ള ടെസ്റ്റ് അലര്‍ട്ടുകള്‍ മൊബൈലുകളില്‍ വന്നു തുടങ്ങി. ഇത് സ...
കൊച്ചി: കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന സെല്‍ ബ്രോഡ്കാസ്റ്റിംഗിന്റെ ഭാഗമായുള്ള ടെസ്റ്റ് അലര്‍ട്ടുകള്‍ മൊബൈലുകളില്‍ വന്നു തുടങ്ങി. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് നേരത്തെ തന്നെ അവബോധം ടെലിവിഷന്‍, റേഡിയോ, സമൂഹമാധ്യമങ്ങള്‍ വഴി അവബോധം നല്‍കിയിരുന്നു. എങ്കിലും ജോലിത്തിരക്കുകളിലും മറ്റ് ശ്രദ്ധിച്ചിരുന്നവര്‍ അപ്രതീക്ഷിത ശബ്ദത്തില്‍ അല്പം പരിഭ്രാന്തരായി.
ഇംഗ്ലീഷിലും, മലയാളത്തിലും ഇന്ന് രാവിലെ 11.53 മുതല്‍ അലേര്‍ട്ട് ലഭിക്കുന്നുണ്ട്. ഫോണുകള്‍ വിറയ്ക്കുകയും, ഇതോടൊപ്പം അലേര്‍ട്ട് സൈറണും, ശബ്ദ സന്ദേശങ്ങളോടെയുമാണ് പരീക്ഷത്തിന്റെ ഭാഗമായുള്ള ടെസ്റ്റ് അലേര്‍ട്ട് വരുന്നത്.
ജോലി സ്ഥലങ്ങളിലും മറ്റും കൂട്ടമായി ഇരിക്കുന്ന ആളുകളുടെ ഫോണുകള്‍ കൂട്ടമായി ശബ്ദിക്കുകയും ചെയ്തത് പുതിയൊരു അനുഭവമായി മാറി.
ഇന്ന് പകല്‍ 11 മണിമുതല്‍ വൈകിട്ട് നാലുമണിവരെ ഫോണുകള്‍ ശബ്ദിക്കുകയും വിറയ്ക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര ടെലികോം വകുപ്പിന്റെ അറിയിപ്പ്.
ഇത്തരത്തില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇതൊരു അടിയന്തരഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണെന്നും ടെലികോം വകുപ്പ് വ്യക്തമാക്കുന്നു.
മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുകയാണ് ടെസ്റ്റ് അലര്‍ട്ടിലൂടെ ചെയ്യുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ വകുപ്പുകള്‍ എന്നിവര്‍ ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്.
Key words: Emergency Alert, Mobile Phones
COMMENTS