Rabco M.D again in ED Office
തിരുവനന്തപുരം: കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഹാജരായി റബ്കോ മാനേജിങ് ഡയറക്ടര്‍ ഹരിദാസന്. ഇതു രണ്ടാം തവണയാണ് റബ്കോ എം.ഡി ചോദ്യംചെയ്യലിന് ഇ.ഡിക്കു മുന്നില്‍ ഹാജരാകുന്നത്.
നേരത്തെ രേഖകള്‍ ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് വീണ്ടും രേഖകളുമായി ഹാജരാകുകയായിരുന്നു.
റബ്കോ ഉത്പ്പന്നങ്ങളുടെ എറണാകുളം, തൃശൂര്‍ ജില്ലകളുടെ വിതരണ ഏജന്‍സി കരുവന്നൂര്‍ ബാങ്കിനായിരുന്നു. വില്‍പ്പനയില്‍ വന്‍ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് റബ്കോ എം.ഡിയെ ഇ.ഡി ചോദ്യംചെയ്യുന്നത്.
Keywords: ED, Karuvannur bank fraud case, Rabco M.D
COMMENTS