ഗാസ: ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് നീങ്ങുന്നു. ഏത് നിമിഷവും അതിര്‍ത്തിയില്‍ കരയുദ്ധം ആരംഭിക്കും. ആയിരം പേരടങ്ങുന്ന നൂറോളം സൈനിക ട്രൂപ്പുകളെ ഗ...
ഗാസ: ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് നീങ്ങുന്നു. ഏത് നിമിഷവും അതിര്‍ത്തിയില്‍ കരയുദ്ധം ആരംഭിക്കും. ആയിരം പേരടങ്ങുന്ന നൂറോളം സൈനിക ട്രൂപ്പുകളെ ഗാസ അതിര്‍ത്തിയിലും ലെബനന് അതിര്‍ത്തിയിലുമായി ഇസ്രയേല്‍ വിന്യസിച്ചു കഴിഞ്ഞു.
365 ചതുരശ്ര കിലോമീറ്ററില്‍ (141 ചതുരശ്ര മൈല്‍) വ്യാപിച്ചു കിടക്കുന്ന ഗാസയില്‍ 2.3 ദശലക്ഷം ആളുകള്‍ താമസിക്കുന്നു, ഗാസ മുനമ്പ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരു ചതുരശ്ര കിലോമീറ്ററിന് 5,500 ആളുകളുടെ (ഒരു ചതുരശ്ര മൈലിന് 14,245) ജനസാന്ദ്രത, ഒരു ചതുരശ്ര കിലോമീറ്ററിന് ഏകദേശം 400 ആളുകള്‍ (ഒരു ചതുരശ്ര മൈലിന് 1,035) എന്ന ഇസ്രായേലിന്റെ ജനസംഖ്യയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിത്.
ഗാസയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും യുവാക്കളാണ്, 65 ശതമാനം 24 വയസ്സിന് താഴെയുള്ളവരും പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരാശരി പ്രായം 18 വയസ്സുമാണ്.
യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പല്‍ ഇസ്രയേല്‍ തീരത്ത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പല്‍ ജെറാള്‍ഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൈഡന് പ്രഖ്യാപിച്ചിരുന്നു.
Keywords: Israel, Ground war
COMMENTS