.

ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു, മറ്റൊരു കൗണ്‍സിലര്‍ കാപ കേസില്‍ ജയിലില്‍, തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണ പ്രതിസന്ധിയില്‍ ബിജെപി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ബിജെപി നയിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം തന്നെ തുലാസിലാക്കിക്കൊണ്ട്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍. ...

.

ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു, മറ്റൊരു കൗണ്‍സിലര്‍ കാപ കേസില്‍ ജയിലില്‍, തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണ പ്രതിസന്ധിയില്‍ ബിജെപി

Sreelekha Resigns as Councillor, Another Councillor In Jailed Under KAAPA: BJP Faces Governance Crisis in Thiruvananthapuram Corporation



സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ബിജെപി നയിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം തന്നെ തുലാസിലാക്കിക്കൊണ്ട്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍. ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു. 101 അംഗ കൗണ്‍സിലില്‍ സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരിച്ചിരുന്നത്. ശ്രീലേഖയുടെ രാജിയോടെ ഭരണം തുലാസിലായി. അവരെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ്.

കോര്‍പറേഷനിലെ അംഗബലം

  • ആകെ സീറ്റ് 101
  • ബിജെപി 49
  • എല്‍ ഡി എഫ് 29, 
  • യുഡിഎഫ് 20 
  • സ്വതന്ത്രര്‍ 2.

ബിജെപിയുടെ 49 കൗണ്‍സിലര്‍മാരില്‍ ഒരാളായ സുഗതന്‍ കാപ കേസില്‍ പ്രതിയായി ജയിലിലുമാണ്. ഇതും പാര്‍ട്ടി നേതൃത്വത്തെ വിഷമസന്ധിയിലാക്കുന്ന മറ്റൊരു കാര്യമാണ്.

ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ശ്രീലേഖ വിജയിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാണ് അവര്‍. മേയറാക്കാമെന്ന വാഗ്ദാനം നല്കിയായിരുന്നു അവരെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍, ഭരണം കൈവന്നപ്പോള്‍ വിവി രാജേഷിനെ ബിജെപി മേയറാക്കുകയായിരുന്നു. രാജേഷ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ നിന്ന് അവര്‍ ഇറങ്ങിപ്പോയിരുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനമെങ്കിലും കിട്ടുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പാര്‍ട്ടി അതിനും തയ്യാറായിരുന്നില്ല.

സെപ്തബംര്‍ 30ന് രാജിക്കത്ത് മേയര്‍ക്കു കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരം. രാജിക്കത്ത് കിട്ടിയ വിവരം മേയര്‍ രാജേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നുവെന്നാണ് കത്തില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, ചട്ട പ്രകാരം കോര്‍പേഷന്‍ സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറേണ്ടത്. തിങ്കളാഴ്ച കളക്ടര്‍ക്കു രാജിക്കത്ത് നല്കുമെന്ന് അവര്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ പറഞ്ഞു.

കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ, സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് ബി.ജെ.പിയില്‍ ചേരുകയും തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തത്.

തുടര്‍ന്നു വട്ടിയൂര്‍കാവില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രീലേഖയെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നുവെങ്കിലും അവര്‍ മൂന്നാം സ്ഥാനത്തായിപ്പോയിരുന്നു. ബിജെപി ജയസാദ്ധ്യത കല്പിച്ച സീറ്റുകളിലൊന്നായിരുന്നു വട്ടിയൂര്‍ക്കാവ്.

ഐപിഎസ് സര്‍വീസിലിരിക്കെ പോലീസ് സേനയ്ക്കുള്ളില്‍ നേരിടേണ്ടി വന്ന അവഗണനകളും, പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ രാഷ്ട്രീയ ഇടപെടലുകളും തന്റെ അനുഭവക്കുറിപ്പുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും (സസ്‌നേഹം ശ്രീലേഖ) അവര്‍ തുറന്നുപറഞ്ഞിരുന്നു.


Special Correspondent

Thiruvananthapuram: Throwing the BJP-led administration of the Thiruvananthapuram Corporation into uncertainty, former IPS officer R. Sreelekha has resigned from her position as councillor. The BJP had been governing the 101-member council with the support of an independent candidate. With Sreelekha’s resignation, the administration is now in jeopardy. The BJP leadership is making urgent moves to appease her.

Party Position in the Corporation

Total Seats: 101

BJP: 49

LDF: 29

UDF: 20

Independents: 2

Among the BJP's 49 councillors, Sugathan is currently in jail as an accused in a KAAPA (Kerala Anti-Social Activities (Prevention) Act) case. This has further placed the party leadership in a dilemma.

Sreelekha was elected from the Sasthamangalam ward. She is also a State Vice President of the BJP. She was fielded as a candidate with the promise of being made Mayor. However, when the party secured power, the BJP appointed V.V. Rajesh as Mayor instead. She had walked out of the swearing-in ceremony of Rajesh. Although she hoped to secure at least the Deputy Mayor post, the party was unwilling to offer that as well.

Reports indicate that she handed over her resignation letter to the Mayor on September 30. Mayor Rajesh confirmed receiving the resignation letter, in which she cited personal reasons for resigning. However, as per rules, the resignation letter must be submitted to the Corporation Secretary. She announced in a WhatsApp group that she would hand over her resignation to the Collector on Monday.

R. Sreelekha, the first woman IPS officer in Kerala and a former DGP, joined the BJP after retiring from service and won the election to the Thiruvananthapuram Corporation.

Later, she was fielded as a candidate in the Vattiyoorkavu Assembly constituency, but finished third. Vattiyoorkavu was one of the seats where the BJP anticipated a victory.

During her IPS service, she had openly shared the neglect she faced within the police force and the political interference in police operations through her memoirs and YouTube channel (Sasneham Sreelekha).

Keywords:  R Sreelekha, Councillor, BJP, Resign

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,789,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8012,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19287,Kochi.,2,Latest News,3,lifestyle,364,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2646,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,418,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1130,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1288,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2670,
ltr
item
www.vyganews.com: ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു, മറ്റൊരു കൗണ്‍സിലര്‍ കാപ കേസില്‍ ജയിലില്‍, തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണ പ്രതിസന്ധിയില്‍ ബിജെപി
ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു, മറ്റൊരു കൗണ്‍സിലര്‍ കാപ കേസില്‍ ജയിലില്‍, തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണ പ്രതിസന്ധിയില്‍ ബിജെപി
Sreelekha Resigns as Councillor, Another Councillor In Jailed Under KAAPA: BJP Faces Governance Crisis in Thiruvananthapuram Corporation
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhohKaAsXmEFDqIoRZUoV-aA88owpPloOI9dHgPfAfX5GPdLd-shdwpyOfbqsHUYXLhxa6D6T5DS2xxMvvY8LN76PuHmFrpv45eA_29hwLxFYsG4-vH-dLc0UELZdh5TDh7inDHmqFBdcVN1Ko9rqTblupm5y82FiEbyltbgPDNuIPVi2_pJW95YmTbRuc/w640-h384/BJP%20Sreelekha.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhohKaAsXmEFDqIoRZUoV-aA88owpPloOI9dHgPfAfX5GPdLd-shdwpyOfbqsHUYXLhxa6D6T5DS2xxMvvY8LN76PuHmFrpv45eA_29hwLxFYsG4-vH-dLc0UELZdh5TDh7inDHmqFBdcVN1Ko9rqTblupm5y82FiEbyltbgPDNuIPVi2_pJW95YmTbRuc/s72-w640-c-h384/BJP%20Sreelekha.jpg
www.vyganews.com
https://www.vyganews.com/2026/10/bjp-councillor-r-sreelekha-resigns.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/bjp-councillor-r-sreelekha-resigns.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy