High court order about solar case
കൊച്ചി: സോളാര്‍ കേസില്‍ കെ.ബി ഗണേഷ്കുമാര് എം.എല്‍.എയ്ക്കെതിരായ ഹര്‍ജിയില്‍ നടപടി തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. സോളാര്‍ ഗൂഢാലോചന കേസില്‍ ഗണേഷ് കുമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി നടപടി. ഇതോടെ കേസില്‍ കൊട്ടാരക്കര കോടതിയിലെ തുടര്‍നടപടികളിലെ സ്റ്റേ നീങ്ങി.
അതേസമയം പത്തു ദിവസം വരെ ഗണേഷ്കുമാര് വിചാരണയ്ക്ക് കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതോടെ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാറിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റുകയും ചെയ്തു.
പീഡനകേസില്‍ പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്നും കത്ത് എഴുതിയും ഒപ്പിട്ടതും പരാതിക്കാരി തന്നെയാണെന്നും ഗണേഷ് കുമാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
Keywords: Solar case, High court, K.B Ganesh Kumar, Stay
COMMENTS